Friday, December 21, 2012
Thursday, November 22, 2012
എന്‍ സൌഹ്ര്ധതിനെ നീ തെരുവുപില്ലര്ക് എറിഞ്ഞു കൊടുത്തു
പഴകിയ അപ്പകശ്ന്നമെന്ന പോലെ
മറന്നു കളയാം നിനക്ക് എന്നെയും
തകര്‍ന്ന കണ്ണാടി ചില്ലുകള്‍ പോലെ
എടുത്തു കളഞ്ജീടുക ഈ അപഷകുനതിന്‍ ചില്ലുകള്‍
നിന്‍ സുന്ദര സ്വപ്നത്തില്‍ നിന്ന്
മറവി തന്‍ കൈയുറകള്‍ ധരിക്ക നീ
രക്തം കനിയതിരിക്കട്ടെ നിന്‍ പൊന്‍ കരങ്ങളില്‍
ആശംസിചീടുന്നു ഞാന്‍ നിനെ ,യോഗ്യതയിലെലും
ഈശ്വരന്‍ ചമചീടട്ടെ ഓരു സുന്ദര സ്വപ്നലോകം ,
നന്മകള്‍ മാത്രം നിറഞ്ഞ സൌഹ്ര്ധ പൂക്കള്‍ കൊണ്ട്......
Sunday, November 18, 2012
‘ഞാന്‍ കത്തോലിക്കാ വിശ്വാസിയോ ഐറിഷോ അല്ല, എന്നെ മരണത്തിന് വിട്ടുകൊടുക്കാതിരിക്കൂ’
അമ്മയുടെ വയറിന്റെ ഇളം ചൂടില്‍ വെച്ചുതന്നെ കൊത്തിനുറുക്കാന്‍ ദയാരഹിതമായി നീണ്ട ഡോക്ടറുടെ വിരലുകളിലൊന്നില്‍ ഒരു കേഴല്‍ എന്നോണം കടന്നു പിടിക്കുന്ന ഇളം കൈയുടെ ചിത്രം ഫേസ്ബുക്കിലെ വാളില്‍ നിങ്ങളില്‍ പലരും കണ്ടിരിക്കും. ഏതു പാറക്കല്ലിനെയും അലിയിച്ചു കളയുന്ന ഒരു കാഴ്ചയായിരുന്നു അത്.
ഒരു ഡോകട്‌റുടെ നേരനുഭവമായിരുന്നു അതെന്ന് ഒരിടത്ത് വായിച്ചറിഞ്ഞ ആ നിമിഷം മുതല്‍ ഗര്‍ഭഛിദ്രം എന്ന ഭീകരതയെ അത്യധികം വേദനയോടും അതിലേറെ വെറുപ്പോടെയും മാത്രമെ ഓര്‍ക്കാനായിരുന്നുള്ളു.
എന്നാല്‍ അതേയളവില്‍ ഹൃദയത്തെ കീറിമുറിക്കുന്ന ഒരു വാര്‍ത്തയായിരുന്നു രണ്ടു ദിവസം മുമ്പ് കാതിലലച്ചത്. മനുഷ്യാവകാശങ്ങളുടെ അപ്പോസ്തലന്‍മാരായി പലരും പലപ്പോഴും ഉദ്ധരിക്കാറുള്ള സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളിലൊന്നായ അയര്‍ലന്റില്‍ നിന്നുള്ളതായിരുന്നു അത്.
നീതിയുടെയും മനുഷ്യാവകാശത്തിന്റെയും സകല അതിര്‍വരമ്പുകളും തകര്‍ത്തെറിഞ്ഞ ആ സംഭവത്തിനെതിരില്‍ ഇനിയും മനുഷ്യത്വം വറ്റിയിട്ടില്ലാത്തവരുടെ ഇടയില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും വ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതെക്കുറിച്ചന്വേഷിക്കാന്‍ ഐറിഷ് ആരോഗ്യ മന്ത്രാലയം തയ്യാറായത്. ഡബ്‌ളിനിലെ ഐറിഷ് പാര്‍ലമെന്റിനു മുന്നിലും തെരുവുകളിലും നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ആയിരങ്ങളാണ് അണിനിരന്നത്. അയര്‍ലന്റില്‍ എഞ്ചിനീയറാണ് സവിതയുടെ ഭര്‍ത്താവ് പ്രവീണ്‍.
അയര്‍ലന്റില്‍ ദന്തഡോക്ടറായ സവിത ഹാലപ്പനവര്‍ എന്ന 31കാരി ഐറിഷ് ആശുപത്രി അധികൃതര്‍ ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 28ന് മരണമടഞ്ഞതാണ് നടുക്കമുളവാക്കുന്ന ആ വാര്‍ത്ത. അസഹ്യമായ വേദനയെ തുടര്‍ന്ന് ഒക്ടോബര്‍ 21നാണ് 17 ആഴ്ച ഗര്‍ഭിണിയായ സവിതയെ അയര്‍ലന്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റിസമിയ (രക്തത്തിലുണ്ടാവുന്ന ഒരു തരം അണുബാധ)എന്ന അസുഖമായിരുന്നു അവരെ കീഴടക്കിയത്.
ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് ജീവന്‍ അപകടത്തിലായ അവസ്ഥയില്‍ ഗര്‍ഭഛിദ്രം നടത്താന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ‘ഇത് കത്തോലിക്കാ രാജ്യമാണെന്നും ഇവിടെ ഗര്‍ഭ ഛിദ്രം നിയമവിരുദ്ധമാണെന്നായിരുന്നു’ അറുത്തുമുറിച്ച മറുപടി. കുഞ്ഞിന് ഹൃദയമിടിപ്പുണ്ടെന്നായിരുന്നു അവര്‍ പറഞ്ഞ മറ്റൊരു കാരണം.
വേദനയുടെ വന്‍ കടല്‍ താണ്ടാനാവാതെ വീണ്ടും വീണ്ടും അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍, കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചപ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനെ നീക്കാന്‍ അവര്‍ തയ്യാറായി. അപ്പോഴേക്കും സവിത ഗുരുതരാവസ്ഥയിലെത്തിയിരുന്നു. ശസ്ത്രക്രിയക്കിടെ മരണം സംഭവിക്കുകയും ചെയ്തു.
രക്തത്തിലെ അണുബാധ മൂലം ഉണ്ടാവുന്ന ഈ രോഗാവസ്ഥ അതിന്റെ മൂര്‍ധന്യതയില്‍ ശരീരമാകെ വ്യാപിക്കും. രക്തം, മൂത്രം, ശ്വാസകോശം, കോശകലകള്‍ എന്നിവയെ ഒന്നൊന്നായി കീഴടക്കി അവസാനം പ്രതിരോധ സംവിധാനത്തെ മുഴുവന്‍ തകര്‍ത്തെറിഞ്ഞ് മരണത്തിലേക്ക് എത്തുന്ന അവസ്ഥയാണിത്.
തന്റെ ഗര്‍ഭപാത്രം സ്വന്തം കുഞ്ഞിന്റെ ശവപ്പറമ്പാക്കാന്‍ ഏതമ്മയാണ് ആഗ്രഹിക്കുക. മറ്റു ഘടകങ്ങളൊന്നും സ്വാധീനിക്കാത്ത തനതു പ്രകൃതത്തില്‍ ഒരു സ്ത്രീക്കും അതിനു കഴിയില്ല എന്നിരിക്കെ സവിതയുടെ ആവശ്യം തികച്ചും മാനുഷിക പരമായിരുന്നു.
മാസമുറവേളകളില്‍ പോലും അസഹ്യമാവുന്ന വേദന സാധാരണ ഗതിയില്‍ സ്ത്രീകളെ തളര്‍ത്തിക്കളയുമെന്നിരിക്കെ ദിവസങ്ങളോളം അവര്‍ കടിച്ചിറക്കിയ നീറ്റല്‍ ഏതു വാക്കുകളില്‍ പകര്‍ത്താന്‍ കഴിയും.
മാസമുറവേളകളില്‍ പോലും അസഹ്യമാവുന്ന വേദന സാധാരണ ഗതിയില്‍ സ്ത്രീകളെ തളര്‍ത്തിക്കളയുമെന്നിരിക്കെ ദിവസങ്ങളോളം അവര്‍ കടിച്ചിറക്കിയ നീറ്റല്‍ ഏതു വാക്കുകളില്‍ പകര്‍ത്താന്‍ കഴിയും.
ഓരോ രൂപകൂപങ്ങളിലും ഉറഞ്ഞുകൂടുന്ന അസഹ്യമായ വേദനയുടെ നിമിഷങ്ങളില്‍ ആശ്വാസം പകരേണ്ടതിനു പകരം തന്നെ നോക്കി കൊഞ്ഞനംകുത്തിയ മതസംഹിതയെയും വിശ്വാസത്തെയും ആ പെണ്‍കുട്ടി എന്തു മാത്രം ശപിച്ചിട്ടുണ്ടാവണം. വേദനകൊണ്ട് പുളയുന്ന രോഗിക്കു മുന്നില്‍ ആശ്വാസത്തിന്റെ കൈത്തിരിയാവേണ്ടവര്‍ വിശ്വാസത്തിന്റെ പേരില്‍ സാത്താന്റെ കോട്ടുമണിഞ്ഞ് നില്‍ക്കുന്ന കാഴ്ച എത്രമാത്രം ഭയാനകമാണ്.
ലോക ശാന്തിക്കും സമാധാനത്തിനും മണ്ണിലേക്കിറങ്ങിയ ദൈവപുത്രന്റെ കുഞ്ഞാടുകള്‍ സ്വന്തം വിശ്വാസത്തിന്റെ പേരില്‍ അവരെ മരണത്തിലേക്ക് വഴി നടത്തുകയല്ലേ ചെയ്തത്. ഇതിനെ വിശ്വാസത്തിന്റെ ഏതു തരം മൗലികവാദമെന്ന പേരിട്ട് വിളിച്ചാല്‍ മതിയാവും.
മരണത്തിന്റെ മുനമ്പില്‍ നിന്ന് ‘താന്‍ കത്തോലിക്കാ വിശ്വാസിയല്ലെന്നും അയര്‍ലന്റുകാരിയല്ലെന്നും’ ആണയിടേണ്ടി വന്ന ഒരു രോഗിയുടെ നിസ്സഹായവസ്ഥ പോലും കാരുണ്യത്തിന്റെ സുവിശേഷമോതുന്ന അവരുടെ ഹൃദയങ്ങളെ മാറിച്ചിന്തിക്കാന്‍ അനുവദിച്ചില്ല. സവിതയുടെ മരണം പുറത്തേക്കു വലിച്ചിടുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ചില ജീവനുകള്‍ വിലപ്പെട്ടതും ചിലവ വില കെട്ടതുമായ ഈ വിശ്വാസ സംഹിത നെഞ്ചോടു പുണരുന്നവര്‍ എങ്ങനെ മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി വാഴ്ത്തപ്പെടുന്നു?
പാകിസ്താനിലെയോ അഫ്ഗാനിലെയോ ചില സംഭവങ്ങളുടെ പേരില്‍ മാധ്യമലോകം ലോകത്താകമാനമുള്ള ഒരു ജനവിഭാഗത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുമ്പോഴും തങ്ങള്‍ കത്തോലിക്കാ വിശ്വാസികളെന്ന് പരസ്യമായി വിളംബരം ചെയ്ത് നടത്തിയ ഒരു ‘അരുംകൊല’ പുറത്തുവരാന്‍ ആഴ്ചകള്‍ എടുത്തത് എന്തിന്റെ സൂചനയാണ്? വിശ്വാസ ഭീകരതയേക്കാള്‍ വലിയ ഈ പക്ഷപാത മാധ്യമ ഭീകരതയല്ലേ മനുഷ്യാവകാശ ലംഘനങ്ങളുടെ ചുടലപ്പറമ്പുകള്‍ക്ക് അരങ്ങൊരുക്കുന്നത്.
ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും ചിറകില്‍ ലോകം ഒട്ടേറെ പുരോഗമിച്ചിട്ടും അതില്‍ ഊറ്റം കൊള്ളുന്നവര്‍ തന്നെ അപരിഷ്‌കൃതമായ ഇത്തരം വിശ്വാസാചാരങ്ങളില്‍ അസ്തിത്വം തിരഞ്ഞ് സായൂജ്യമടയുന്നതിന്റെ പൊരുള്‍ എന്താണ്?
പല രാജ്യങ്ങളിലും ഗര്‍ഭഛിദ്രം വിലക്കിയിട്ടുണ്ട്. അതിന് തക്കതായ കാരണവുമുണ്ട്. പെണ്‍കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നത് പതിവാക്കിയ ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ അത് ഗുരുതര കുറ്റകൃത്യമാണ്. വിശ്വാസത്തിലുപരി സാമൂഹ്യമായ കാരണങ്ങളാലാണ് ആ വിലക്ക്. എന്നാല്‍, വിശ്വാസത്തിന്റെ ഭാഗമായി ഗര്‍ഭ ഛിദ്രം വിലക്കിയ രാജ്യങ്ങളുമുണ്ട്. പക്ഷെ അവിടങ്ങളില്‍ പോലും അമ്മയുടെ ജീവന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടെങ്കില്‍ അത് അനുവദിക്കുന്നുമുണ്ട്.
അയര്‍ലന്റിന്റെ അയല്‍രാജ്യമായ ഇംഗ്‌ളണ്ടില്‍ പോലും ഇക്കാര്യത്തില്‍ ഇളവുണ്ട്. 1992ല്‍ അയര്‍ലന്റ് സുപ്രീംകോടതി തന്നെ അത്തരം ഘട്ടങ്ങളില്‍ ഗര്‍ഭഛിദ്രം നടത്താമെന്ന് ഉത്തരവിട്ടുമുണ്ട്. എന്നാല്‍, അതിനുശേഷം മാറിമാറി വന്ന അഞ്ചു ഭരണകൂടങ്ങളും അത് നടപ്പാക്കാന്‍ തയ്യാറായില്ല എന്നതാണ് വാസ്തവം….
‘എന്റെ മകളെ അവര്‍ കൊന്നു’- വിവരിക്കാനാകാത്ത ദുഖത്തിന്റെ ആഴക്കയത്തില്‍ നിന്നുകൊണ്ട് സവിതയുടെ അമ്മ പറഞ്ഞ വാക്കുകളാണ് ഇത്. അതു തന്നെയായിരുന്നു സത്യം. സവിത മരണത്തിന് കീഴടങ്ങുകയായിരുന്നില്ല. അവളെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. മറ്റൊരാള്‍ക്കും ഈ ഗതി വരാതിരിക്കാന്‍ ഞാന്‍ അയര്‍ലന്റില്‍ തന്നെ തുടരുമെന്ന് സവിതയുടെ ഭര്‍ത്താവ് പ്രവീണും പറയുന്നു. ഇനിയും അന്ധവും മനുഷ്യവിരുദ്ധവുമായ വിശ്വാസങ്ങള്‍ക്ക് സവിതമാര്‍ ഇരകളാകാതിരിക്കാന്‍ വേദനിക്കുന്ന ഈ മനസ്സുകള്‍ കാണിക്കുന്ന ജാഗ്രത ലോകം ഏറ്റെടുത്തിരുന്നുവെങ്കില്‍…..
വാല്‍ക്കഷ്ണം: ദേശീയ മാധ്യമ ദിനമായ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായിരുന്നു മനുഷ്യ ജീവന് മേല്‍ മതത്തിന്റെ ആധിപത്യം വെളിവാക്കുന്ന ഈ വാര്‍ത്ത. എന്നാല്‍ നമ്മുടെ കേരളത്തിലെ മാധ്യമങ്ങളില്‍ ഇത് ഉള്‍പ്പേജിലേക്കോ മാറ്റുകയോ അതല്ലെങ്കില്‍ ഇങ്ങനെയൊരു വാര്‍ത്ത നടന്നതായി പോലുമോ പറയുന്നില്ല.
മാധ്യമദിനത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തേയും മാധ്യമദിനത്തേയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന നമ്മുടെ മുഖ്യധാരാ പത്രങ്ങള്‍ ഇങ്ങനെയൊരു വാര്‍ത്ത കാണുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്തത് ഏത് മാധ്യമധര്‍മത്തിന്റെ പേരിലാണ്?
Saturday, November 17, 2012
ഭക്തിയുടെ വിശുദ്ധിയുടെ വൃചിക മാസത്തില്‍ ...........
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
ഹരിവിമര്‍ദ്ദനം നിത്യ നര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണ കീര്‍ത്തനം ഭക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണ്ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ഭവഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശ്രിത ജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
ഹരിവിമര്‍ദ്ദനം നിത്യ നര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണ കീര്‍ത്തനം ഭക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണ്ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ഭവഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശ്രിത ജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
Tuesday, October 16, 2012
മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്

താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ് ജീവിതത്തിനും മരണത്തിനുമിടയില്‍ പിടയുന്ന മലാല യൂസഫ്‌സായി എന്ന പതിനാലുകാരി എഴുതിയ ഡയറിക്കുറിപ്പുകളില്‍ നിന്ന് ചില ഭാഗങ്ങള്‍ . നാസി ഭീകരത ലോകത്തോട് വിളിച്ചുപറഞ്ഞ ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടിയെപ്പോലെ സ്വതന്ത്രജീവിതം വഴിമുട്ടിയപ്പോഴാണ് മലാല എന്ന പാകിസ്താന്‍ പെണ്‍കുട്ടിയും ഡയറിയെഴുതാന്‍ തുടങ്ങിയത്. നാസി വേട്ടയ്ക്കിടെ ജീവന്‍ കൈയിലെടുത്ത് ഒളിയിടങ്ങളില്‍ അജ്ഞാതവാസത്തിന് വിധിക്കപ്പെട്ട ആനിന് കൂട്ടുകൂടാനോ പങ്കുവെക്കാനോ ആരുമില്ലാത്തതുകൊണ്ടായിരുന്നു കിറ്റിയെന്ന ഓമനപ്പേരില്‍ ഡയറി എഴുതിയത്. എന്നാല്‍, മലാലയ്ക്ക് തീവ്രവാദവും യുദ്ധവും നരകമാക്കിയ പാകിസ്താന്‍ മണ്ണില്‍നിന്ന് തന്റെ ജീവിതം പറയാന്‍ ഇന്റര്‍നെറ്റ് കൂട്ടുണ്ടായിരുന്നു. അവള്‍ക്ക് ബ്ലോഗ്‌വഴി പുറംലോകത്തോട് പറയാനായി. ഏത് നിമിഷവും ഒരു വെടിയുണ്ടയോ ബോംബോ മറ്റേതെങ്കിലും ആയുധമോ ജീവനെടുക്കുമെന്ന് അറിഞ്ഞാണ് കളിപ്രായത്തില്‍ പതിനൊന്നാം വയസ്സില്‍ മലാല തീക്കളി തുടങ്ങിയത്. വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ മിങ്കോറയാണ് അവളുടെ നാട്. സ്വര്‍ഗംപോലെ സൗന്ദര്യം കവിഞ്ഞൊഴുകുന്ന സ്വാത് താഴ്‌വരയില്‍ പക്ഷേ, അവര്‍ക്കില്ലാത്തത് സമാധാനം മാത്രം. കാട്ടുയുഗത്തിലേക്ക് ജീവിതം തിരിച്ചുവിട്ട താലിബാന്‍ തിട്ടൂരങ്ങളില്‍ എപ്പോഴും സ്ത്രീകളും പെണ്‍കുട്ടികളും ഇരകള്‍ മാത്രം. താലിബാന്‍ ആദ്യം നിരോധിച്ചത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും മാര്‍ക്കറ്റില്‍ പോകലുമാണ്. ഇന്ന് അത്യാവശ്യത്തിന് പുറത്തിറങ്ങണമെങ്കില്‍ താലിബാന്‍ പറയുന്ന പോലത്തെ ബുര്‍ഖ തന്നെ ധരിക്കണം. 2009- ല്‍ സ്വാതില്‍നിന്ന് സൈന്യം താലിബാനെ തുരത്തിയപ്പോഴാണ് മലാല സ്വന്തം പേരില്‍ പ്രത്യക്ഷപ്പെട്ടത്. ടെലിവിഷനില്‍ ശക്തമായി പെണ്‍വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചു. 2011-ല്‍ കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരത്തിന് അവള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം പാകിസ്താന്‍ ദേശീയ സമാധാന പുരസ്‌കാരത്തിന് മലാല പുരസ്‌കാരമെന്ന് പുനര്‍നാമകരണം ചെയ്തു. ഇങ്ങനെ ദേശീയ- അന്താരാഷ്ട്ര തലത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് മലാലയെ സ്‌കൂള്‍ വാനില്‍നിന്ന് പിടിച്ചിറക്കി വെടിവെച്ചത്. ബിബിസിയില്‍ 2009-ല്‍ മലാലയുടെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഗുല്‍ മകായ് എന്ന അപരനാമത്തില്‍ ബിബിസിയുടെ ഉര്‍ദു ഓണ്‍ലൈന്‍ എഡിഷനിലാണ് മലാലയുടെ ഡയറിക്കുറിപ്പുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. താലിബാന്‍ തീവ്രവാദികളെ പ്രകോപിപ്പിച്ചത് മലാലയുടെ സങ്കടം കത്തുന്ന വാക്കുകളായിരുന്നു. വാക്കുകള്‍ക്ക് ബുള്ളറ്റിനേക്കാള്‍ ശക്തിയുണ്ടെന്ന് ഈ നരാധമന്മാര്‍ മനസ്സിലാക്കുക തന്നെ ചെയ്യും. മലാലയ്ക്ക് വേണ്ടി ലോകമെങ്ങുമുയരുന്ന പ്രാര്‍ത്ഥനകള്‍ വിരല്‍ചൂണ്ടുന്നത് അതിലേക്കാണ്.
ജനുവരി 3, 2009, ശനി : ഞാന്‍ ഭയക്കുന്നു
ഞാന്‍ ഇന്നലെ ഒരു ദുസ്വപ്‌നം കണ്ടു. താലിബാന്‍ തീവ്രവാദികളും പട്ടാളവിമാനങ്ങളും മാത്രമായിരുന്നൂ സ്വപ്‌നത്തില്‍ . സ്വാത്തില്‍ പട്ടാളനടപടികളാരംഭിച്ചത് മുതല്‍ സമാനമായ സ്വപ്‌നങ്ങള്‍ എന്റെയുറക്കത്തില്‍ പതിവാണ്.
അമ്മയുണ്ടാക്കിയ ആഹാരവും കഴിച്ച് ഞാന്‍ സ്‌കൂളിലെത്തി. സ്‌കൂളില്‍ പോകാന്‍ എനിക്ക് പേടിയുണ്ട്. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകരുതെന്ന് താലിബാന്‍ വിലക്കിയിട്ടുണ്ട്.
27 പേരില്‍ 11 കുട്ടികള്‍ മാത്രമേ സ്‌കൂളില്‍ എത്തിയിരുന്നുള്ളൂ. താലിബാന്‍ഭയം തന്നെ കാരണം. എന്റെ മൂന്ന് കൂട്ടുകാരികള്‍ പെഷവാറിലേക്കും ലാഹോറിലേക്കും റാവല്‍പിണ്ടിയിലേക്കും കുടുംബവുമൊത്ത് താമസം മാറിപ്പോയിരിക്കുന്നു.
സ്‌കൂളില്‍ നിന്ന് വരും വഴി ഒരു മനുഷ്യന്‍ 'കൊല്ലും ഞാന്‍ നിന്നെ..' എന്ന് ഉച്ചത്തില്‍ ആക്രോശിക്കുന്നത് കേട്ട് ഞാന്‍ പേടിച്ചുപോയി. ഞാന്‍ നടത്തത്തിന് ധൃതി കൂട്ടി. കുറച്ചപ്പുറത്തെത്തി, പിന്തുടരുന്നുണ്ടോയെന്നറിയാന്‍ അയാള്‍ തിരഞ്ഞുനോക്കി. അയാള്‍ തന്റെ മൊബൈലില്‍ ആരെയോ ചീത്ത പറയുകയുയായരിന്നു!
ജനുവരി 4, ഞായര്‍ : എനിക്ക് സ്‌കൂളില്‍ പോകണം
ഇന്നവധിയാണ്. എഴുന്നേല്‍ക്കാന്‍ പത്തുമണിയായി. മൂന്ന് മൃതശരീരങ്ങള്‍ ഗ്രീന്‍ചൗക്കില്‍ കിടക്കുന്നുണ്ടെന്ന് ഉപ്പ ആരോടോ പറയുന്നത് കേട്ടു. എനിക്ക് സങ്കടം വന്നു, അത് കേട്ടപ്പോള്‍ . പട്ടാളനടപടിയുണ്ടാവുന്നതിന് ഒന്നരവര്‍ഷം മുമ്പ് വരെ മര്‍ഗസാര്‍ , ഫിസ ഘട്ട്, കഞ്ചു എന്നിവിടങ്ങളിലൊക്കെ ഞായറാഴ്ചകളില്‍ ഞങ്ങള്‍ ഉല്ലാസയാത്രയ്ക്ക് പോകാറുണ്ടായിരുന്നു. ഇപ്പോള്‍ എങ്ങും പോകാറില്ല.
അത്താഴത്തിന് ശേഷം കുടുംബസമേതം ഞങ്ങള്‍ പുറത്തൊക്കെ നടക്കാന്‍പോകുമായിരുന്നു. അതും ഇല്ലാതായി.
വീട്ടിലെ ചില്ലറപ്പണികളും ഗൃഹപാഠവും ചെയ്ത് അനിയനൊപ്പം കുറച്ച് നേരം കളിച്ചു. പക്ഷേ എന്റെ ഹൃദയം ടക്ക് ടക്ക് മിടിക്കുന്നുണ്ടായിരുന്നു. എന്തിനെന്നറിയില്ലേ.. നാളെ എനിക്ക് സ്‌കൂളില്‍ പോകണം...
ജനുവരി 5, തിങ്കള്‍ , നിറമുള്ള ഉടുപ്പുകള്‍ ധരിക്കരുത്
യൂണിഫോമെടുത്തപ്പോഴാണ് യൂണിഫോം വേണ്ട, സാധാരണവസ്ത്രം ധരിച്ച് വന്നാല്‍ മതിയെന്ന് പ്രിന്‍സിപ്പാല്‍ പറഞ്ഞതോര്‍മ്മ വന്നത്. എനിക്കിഷ്ടം പിങ്ക് ആണ്. പിങ്കുടുപ്പെടുത്തിട്ടു. സ്‌കൂളിലെ പെണ്‍കുട്ടികളെല്ലാം നിറമുള്ള ഉടുപ്പുകളാണിട്ട് വന്നത്. ഒരു വീട് പോലെ തോന്നിച്ചു എന്റെ സ്‌കൂള്‍ .
എന്റെ കൂട്ടുകാരി അരികില്‍ വന്ന് എന്നോട് ചോദിച്ചു : അള്ളാഹുവിനെയോര്‍ത്ത് സത്യം പറയണം. നമ്മുടെ സ്‌കൂള്‍ താലിബാന്‍ ആക്രമിക്കാന്‍ പോകുകയാണോ.
മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്
15 Oct 2012
ചിലര്‍ ഇല്ലെന്നും. തലേന്ന് രാത്രിയില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം എഫ്എമ്മില്‍ ഉണ്ടായിരുന്നില്ലെന്നതാണ് അദ്ദേഹം മരിച്ചുവെന്ന് സംസാരമുയരാന്‍ ഇടയാക്കിയത്. ഒരു പെണ്‍കുട്ടി പറഞ്ഞു, അദ്ദേഹം അവധിയെടുത്ത് പോയതാണെന്ന്
ട്യൂഷനില്ലാത്തത് കൊണ്ട് ഉച്ചക്ക് ശേഷം കളിയേട് കളിയായിരുന്നു.
ടിവി ഓണ്‍ ചെയ്തപ്പോള്‍ ലാഹോറില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ വാര്‍ത്ത കണ്ടു. ഞാന്‍ സ്വയം ചോദിച്ചു: എന്തുകൊണ്ട് ഇത്രമാത്രം സ്‌ഫോടനങ്ങള്‍ പാകിസ്താനില്‍ നടക്കുന്നു..?
ജനുവരി 14, ബുധന്‍ , ഞാനിനി സ്‌കൂളില്‍ പോയേക്കില്ല
അസ്വസ്ഥമായ മനസ്സോട് കൂടിയാണ് സ്‌കൂളില്‍ പോയത്. ശീതകാലഅവധി നാളെത്തൊട്ട് തുടങ്ങും.
പ്രിന്‍സിപ്പാള്‍ അവധിയാരംഭിക്കുന്ന ദിവസം പറഞ്ഞു. എന്നാല്‍ തുറക്കുന്ന ദിവസം അറിയിച്ചില്ല. ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
മുമ്പൊക്കെ അവധി കഴിഞ്ഞ് തുറക്കുന്ന ദിവസം മുന്‍കൂട്ടി അറിയിക്കുമായിരുന്നു. തുറക്കുന്ന ദിവസം പറയാത്തതിന് പ്രിന്‍സിപ്പല്‍ കാരണമൊന്നും അറിയിച്ചില്ല. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിന് ജനുവരി 15 തൊട്ട് വിലക്കിക്കൊണ്ടുള്ള താലിബാന്‍ശാസനം വന്നതാവാം അതിന് കാരണമെന്ന് എനിക്ക് തോന്നി.
സ്‌കൂളവധിയെത്തിയത് പെണ്‍കുട്ടികളില്‍ തീരെ ആവേശമുണര്‍ത്തിയില്ല. താലിബാന്‍ അവരുടെ ശാസന നടപ്പില്‍ വരുത്താന്‍ തുടങ്ങിയാല്‍ തങ്ങള്‍ക്ക് സ്‌കൂളില്‍ വരാന്‍ കഴിയില്ലെന്ന് ഏവര്‍ക്കും അറിയാമായിരുന്നു.
സ്‌കൂള്‍ ഫെബ്രവരിയില്‍ തുറക്കുമെന്ന് ചില പെണ്‍കുട്ടികള്‍ ശുഭാപ്തിവിശ്വാസികളായി.
ചില പെണ്‍കുട്ടികളുടെ കുടുംബം സ്വാത്തില്‍ നിന്ന് മറ്റ് നഗരങ്ങളിലേക്ക് കുടിയേറാന്‍ തീരുമാനിച്ചിരുന്നു.
അവസാനദിവസമായത് കൊണ്ട് ഞങ്ങള്‍ ഏറെ നേരം മൈതാനത്ത് കളിച്ചു.
എന്നെങ്കിലുമൊരു ദിവസം സ്‌കൂള്‍ തുറക്കുമെന്ന് എനിക്ക് തോന്നിയെങ്കിലും മടങ്ങും നേരം സ്‌കൂളിലേക്ക് ഞാന്‍ ഒന്ന് തിരിഞ്ഞുനോക്കി, ഇനിയൊരിക്കലും എന്റെ സ്‌കൂളിലേക്ക് എനിക്ക് വരാന്‍ കഴിയില്ലെന്ന സങ്കടത്താല്‍ ..
ട്യൂഷനില്ലാത്തത് കൊണ്ട് ഉച്ചക്ക് ശേഷം കളിയേട് കളിയായിരുന്നു.
ടിവി ഓണ്‍ ചെയ്തപ്പോള്‍ ലാഹോറില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ വാര്‍ത്ത കണ്ടു. ഞാന്‍ സ്വയം ചോദിച്ചു: എന്തുകൊണ്ട് ഇത്രമാത്രം സ്‌ഫോടനങ്ങള്‍ പാകിസ്താനില്‍ നടക്കുന്നു..?
ജനുവരി 14, ബുധന്‍ , ഞാനിനി സ്‌കൂളില്‍ പോയേക്കില്ല
അസ്വസ്ഥമായ മനസ്സോട് കൂടിയാണ് സ്‌കൂളില്‍ പോയത്. ശീതകാലഅവധി നാളെത്തൊട്ട് തുടങ്ങും.
പ്രിന്‍സിപ്പാള്‍ അവധിയാരംഭിക്കുന്ന ദിവസം പറഞ്ഞു. എന്നാല്‍ തുറക്കുന്ന ദിവസം അറിയിച്ചില്ല. ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
മുമ്പൊക്കെ അവധി കഴിഞ്ഞ് തുറക്കുന്ന ദിവസം മുന്‍കൂട്ടി അറിയിക്കുമായിരുന്നു. തുറക്കുന്ന ദിവസം പറയാത്തതിന് പ്രിന്‍സിപ്പല്‍ കാരണമൊന്നും അറിയിച്ചില്ല. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിന് ജനുവരി 15 തൊട്ട് വിലക്കിക്കൊണ്ടുള്ള താലിബാന്‍ശാസനം വന്നതാവാം അതിന് കാരണമെന്ന് എനിക്ക് തോന്നി.
സ്‌കൂളവധിയെത്തിയത് പെണ്‍കുട്ടികളില്‍ തീരെ ആവേശമുണര്‍ത്തിയില്ല. താലിബാന്‍ അവരുടെ ശാസന നടപ്പില്‍ വരുത്താന്‍ തുടങ്ങിയാല്‍ തങ്ങള്‍ക്ക് സ്‌കൂളില്‍ വരാന്‍ കഴിയില്ലെന്ന് ഏവര്‍ക്കും അറിയാമായിരുന്നു.
സ്‌കൂള്‍ ഫെബ്രവരിയില്‍ തുറക്കുമെന്ന് ചില പെണ്‍കുട്ടികള്‍ ശുഭാപ്തിവിശ്വാസികളായി.
ചില പെണ്‍കുട്ടികളുടെ കുടുംബം സ്വാത്തില്‍ നിന്ന് മറ്റ് നഗരങ്ങളിലേക്ക് കുടിയേറാന്‍ തീരുമാനിച്ചിരുന്നു.
അവസാനദിവസമായത് കൊണ്ട് ഞങ്ങള്‍ ഏറെ നേരം മൈതാനത്ത് കളിച്ചു.
എന്നെങ്കിലുമൊരു ദിവസം സ്‌കൂള്‍ തുറക്കുമെന്ന് എനിക്ക് തോന്നിയെങ്കിലും മടങ്ങും നേരം സ്‌കൂളിലേക്ക് ഞാന്‍ ഒന്ന് തിരിഞ്ഞുനോക്കി, ഇനിയൊരിക്കലും എന്റെ സ്‌കൂളിലേക്ക് എനിക്ക് വരാന്‍ കഴിയില്ലെന്ന സങ്കടത്താല്‍ ..
Thursday, September 13, 2012
പണ്ട് പണ്ട് ലോകത്തിന്റെ അങ്ങേ അറ്റത് എഥന്‍ തോട്ടം എന്നൊരു തോട്ടം ഉണ്ടായിരുന്നു. അന്ന് ഈ ലോകത്തില്‍ ദൈവത്തിന് പ്രിയപെട്ടതു അകെ രണ്ടു പേര്‍ മാത്രമായിരുന്നു.
ഒരു പുരുഷനും ഒരു സ്ത്രീയും .അവരെ ദൈവം ആദം എന്നും ഹവ എന്നും പേര്‍ ചൊല്ലി വില്ലിച്ചു.അവര്‍ സ്ത്രിയും പുരുഷന് മാണെന്ന് അവര്ക് പോലും ഒര്മയുണ്ടയിരുന്നില്ല.
അവര്ക് യഥൊരു വികാര വിചാരങ്ങളും ഉണ്ടായിരുന്നില്ല.രാവിലെ എഴുനേല്‍ക്കുക ആഹാരം കഴിക്കുക ഉറങ്ങുക .അത്ര മാത്രം,അവരെ സൃഷ്‌ടിച്ച ദൈവത്തിന് പോലും അവരോടു സഹതാപം തോന്നി ,എന്തിനെന്നറിയാതെ ജീവിക്കുന്ന അവരുടെ ജീവിതം കണ്ടു,
പക്ഷെ ദൈവത്തിനും ഒരു പരിധിയുണ്ടായിരുന്നു...അവരെ സഹായിക്കാന്‍ ,,അവസാനം ദൈവം ഒരു വഴി കണ്ടുപിടിച്ചു...ദൈവം താനെ സഹായിക്കാന്‍ തന്റെ മാലാഖ വൃന്ധങ്ങളോട് പറഞ്ഞു...പക്ഷെ ആരും സഹായിക്കാന്‍ തയാറായില്ല.അവരെ ഇതിന്റെ പ്രത്യഗതങ്ങള്‍ ബയപെടുതിയിരിക്കാം ...അവസാനം ഒരു മലഘാ മാത്രം സഹായിക്കാന്‍ തയരയീ വന്നു...
മലഘാ ഭൂമിയില്‍ എഥന്‍ തോട്ടത്തില്‍ വന്നു ...അവന്‍ അധതിനോടും ഹവയോടും കൂട്ട് ചേര്‍ന്നു. പിന്നെ മയത്തില്‍ ഹവയെ മയക്കി ദൈവം ഒരിക്കലും കഴിക്കരുത് എന്ന് പറഞ്ഞ ഫലം അവളെ കൊണ്ട് കഴിപ്പിച്ചു ,പകുതി അധതിനും കൊടുത്തു.
വിലക്കപെട്ട ആ കനി തിന്ന അവരെ ദൈവം എഥന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കി...
തന്റെ ജോലി തീര്‍ത്ത് വന്ന ആ മലഘയെ ദൈവം ശപിച്ചു....നീ ഇനി തിന്മയുടെ രാജാവാകും , നിന്നെ എല്ലാവരും സാത്താന്‍ എന്ന് നാമകരണം ചെയ്യും. ഞാനും നീയും ഇനി ഒരിക്കലും ഒന്നാകില്ല.
കാലം പിന്നെയും കഴിഞ്ഞു പോയീ .....
ദൈവത്തിന്റെ പുത്രന്‍ ക്രിസ്തുവായീ ഭൂമിയില്‍ ജനിച്ചു... അവന്‍ വളര്‍ന് വലുതായി. ഒരിക്കല്‍ അവന്‍ ഒരു വൈകുന്നേരം താന്‍ മറ്റുള്ളവരാല്‍ കൊല്ലപെട്ടും എന്നറിഞ്ഞ ആ രാത്രിയില്‍ ഗധ്സമെന്‍ തോട്ടത്തില്‍ തനിച്ചിരിക്കുമ്പോള്‍ ,ഒരു ദൈവ ദൂതന്‍ അവനു പ്രത്യക്ഷപെട്ടു. അവനു ആ ദൈവ ദൂതന്‍ പറഞ്ഞു കൊടുത്തു ,ഒരു രഹസ്യം ....മരണത്തിന്റെ ,ജനനത്തിന്റെ .....
പണ്ട് സാത്താനെ ഭൂമിയിലെകയപ്പിച്ചതും വിലക്കപെട്ട കനി നല്‍കിയതുഉം ദൈവത്തിന്റെ അറിവോദ്യയിരുനു
പിതാവായ ദൈവം തന്റെ മക്കള്‍ എന്തിനെന്നറിയാതെ ജീവിക്കുന്നത് കണ്ടു വിഷമിപ്പിച്ചു അവസാനം ദൈവം അവരെ ലോകത്തിന്റെ അകസ്മിതകള്‍ അറിയാന്‍ അവരെ ലോകത്തിലേക്ക് തള്ളിവിട്ടു സൃഷ്ടിയുടെ മഹത്വം അവര്ക് മനസിലാക്കി കൊടുത്തു.
അവര്‍ ലോകത്തിന്റെ അത്ഭുതങ്ങള്‍ കണ്ടു അവര്‍ എല്ലാ അര്‍ത്ഥത്തിലും ജീവിച്ചു.
അപ്പോള്‍ ക്രിസ്തു ആ മലഘയോടു ചോദിച്ചു എന്താണ് ആ കനി എന്ന്, ആ മലഘാ അല്പം മന്ധസിച്ചു പറഞ്ഞു അത് പഴയ നിയമത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ ...." ആ കനി കഴിച്ചപ്പോള്‍ അവര്ക് നാണം വന്നു ദൈവം വിളിച്ചപ്പോള്‍ അവര്‍ തന്റെ നഗ്നത മനസിലാക്കി എന്ന്. "
ഇനിയും മനസിലാകാതെ നിന്ന ക്രിസ്തുവിനോട് ആ മലഘാ പറഞ്ഞു ആ കനിയാണ് " പ്രണയം" ......................
നിന്റെ മൌനം വച്ചലമാകുനില്ല എന്നറിയുന്നു ഞാന്‍
മൌനത്തിന്‍ വല്മീകത്തില്‍ എന്തിനു നീ ഒളിക്കുന്നു ...
അറിയാത്ത ലോകം തെടിപോകും യുവതയാണോ നീ ...
എങ്കിലും ഒന്നറിയുക .... നിന്‍ ഹൃത്തിനെ വിട്ടു , എന്തിനു പോകുന്നു ലോകത്തിന്‍ കപട്യതിലെക് പ്രിയേ ......
മറക്കരുതോരിക്കല്ലും നിന്‍ ഹൃദയത്തിന്‍ സ്വപ്നം , എന്തിനെനറിയാതെ ചലിക്കും മനുഷ്യര്‍ക് വേണ്ടി...
ഇതു പറയാന്‍ ഞാന്‍ ആരെന്നു ചിന്തിക്കുന്ന മനസിനോട് പറയുക,കുഞ്ഞേ ...
നീയും ഞാനും.......
പൂരിപ്പികാനായി വിട്ടു തരുന്നു ഞാന്‍ അടുത്ത ഓരോ വരികളും..
മൌനത്തിന്‍ വല്മീകത്തില്‍ എന്തിനു നീ ഒളിക്കുന്നു ...
അറിയാത്ത ലോകം തെടിപോകും യുവതയാണോ നീ ...
എങ്കിലും ഒന്നറിയുക .... നിന്‍ ഹൃത്തിനെ വിട്ടു , എന്തിനു പോകുന്നു ലോകത്തിന്‍ കപട്യതിലെക് പ്രിയേ ......
മറക്കരുതോരിക്കല്ലും നിന്‍ ഹൃദയത്തിന്‍ സ്വപ്നം , എന്തിനെനറിയാതെ ചലിക്കും മനുഷ്യര്‍ക് വേണ്ടി...
ഇതു പറയാന്‍ ഞാന്‍ ആരെന്നു ചിന്തിക്കുന്ന മനസിനോട് പറയുക,കുഞ്ഞേ ...
നീയും ഞാനും.......
പൂരിപ്പികാനായി വിട്ടു തരുന്നു ഞാന്‍ അടുത്ത ഓരോ വരികളും..
Subscribe to:
Comments (Atom)



