മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്

താലിബാന് തീവ്രവാദികളുടെ വെടിയേറ്റ് ജീവിതത്തിനും മരണത്തിനുമിടയില്‍ പിടയുന്ന മലാല യൂസഫ്സായി എന്ന പതിനാലുകാരി എഴുതിയ ഡയറിക്കുറിപ്പുകളില്‍ നിന്ന് ചില ഭാഗങ്ങള്‍ . നാസി ഭീകരത ലോകത്തോട് വിളിച്ചുപറഞ്ഞ ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടിയെപ്പോലെ സ്വതന്ത്രജീവിതം വഴിമുട്ടിയപ്പോഴാണ് മലാല എന്ന പാകിസ്താന് പെണ്‍കുട്ടിയും ഡയറിയെഴുതാന്‍ തുടങ്ങിയത്. നാസി വേട്ടയ്ക്കിടെ ജീവന് കൈയിലെടുത്ത് ഒളിയിടങ്ങളില്‍ അജ്ഞാതവാസത്തിന് വിധിക്കപ്പെട്ട ആനിന് കൂട്ടുകൂടാനോ പങ്കുവെക്കാനോ ആരുമില്ലാത്തതുകൊണ്ടായിരുന്നു കിറ്റിയെന്ന ഓമനപ്പേരില്‍ ഡയറി എഴുതിയത്. എന്നാല്‍, മലാലയ്ക്ക് തീവ്രവാദവും യുദ്ധവും നരകമാക്കിയ പാകിസ്താന് മണ്ണില്‍നിന്ന് തന്റെ ജീവിതം പറയാന്‍ ഇന്റര്‍നെറ്റ് കൂട്ടുണ്ടായിരുന്നു. അവള്‍ക്ക് ബ്ലോഗ്വഴി പുറംലോകത്തോട് പറയാനായി. ഏത് നിമിഷവും ഒരു വെടിയുണ്ടയോ ബോംബോ മറ്റേതെങ്കിലും ആയുധമോ ജീവനെടുക്കുമെന്ന് അറിഞ്ഞാണ് കളിപ്രായത്തില്‍ പതിനൊന്നാം വയസ്സില്‍ മലാല തീക്കളി തുടങ്ങിയത്. വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ മിങ്കോറയാണ് അവളുടെ നാട്. സ്വര്‍ഗംപോലെ സൗന്ദര്യം കവിഞ്ഞൊഴുകുന്ന സ്വാത് താഴ്വരയില് പക്ഷേ, അവര്‍ക്കില്ലാത്തത് സമാധാനം മാത്രം. കാട്ടുയുഗത്തിലേക്ക് ജീവിതം തിരിച്ചുവിട്ട താലിബാന് തിട്ടൂരങ്ങളില് എപ്പോഴും സ്ത്രീകളും പെണ്‍കുട്ടികളും ഇരകള്‍ മാത്രം. താലിബാന് ആദ്യം നിരോധിച്ചത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും മാര്‍ക്കറ്റില്‍ പോകലുമാണ്. ഇന്ന് അത്യാവശ്യത്തിന് പുറത്തിറങ്ങണമെങ്കില്‍ താലിബാന് പറയുന്ന പോലത്തെ ബുര്‍ഖ തന്നെ ധരിക്കണം. 2009- ല്‍ സ്വാതില്‍നിന്ന് സൈന്യം താലിബാനെ തുരത്തിയപ്പോഴാണ് മലാല സ്വന്തം പേരില്‍ പ്രത്യക്ഷപ്പെട്ടത്. ടെലിവിഷനില്‍ ശക്തമായി പെണ്‍വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചു. 2011-ല്‍ കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്കാരത്തിന് അവള് നാമനിര്‍ദേശം ചെയ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം പാകിസ്താന് ദേശീയ സമാധാന പുരസ്കാരത്തിന് മലാല പുരസ്കാരമെന്ന് പുനര്‍നാമകരണം ചെയ്തു. ഇങ്ങനെ ദേശീയ- അന്താരാഷ്ട്ര തലത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് മലാലയെ സ്കൂള്‍ വാനില്‍നിന്ന് പിടിച്ചിറക്കി വെടിവെച്ചത്. ബിബിസിയില്‍ 2009-ല്‍ മലാലയുടെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഗുല്‍ മകായ് എന്ന അപരനാമത്തില്‍ ബിബിസിയുടെ ഉര്‍ദു ഓണ്‍ലൈന്‍ എഡിഷനിലാണ് മലാലയുടെ ഡയറിക്കുറിപ്പുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. താലിബാന് തീവ്രവാദികളെ പ്രകോപിപ്പിച്ചത് മലാലയുടെ സങ്കടം കത്തുന്ന വാക്കുകളായിരുന്നു. വാക്കുകള്‍ക്ക് ബുള്ളറ്റിനേക്കാള്‍ ശക്തിയുണ്ടെന്ന് ഈ നരാധമന്മാര് മനസ്സിലാക്കുക തന്നെ ചെയ്യും. മലാലയ്ക്ക് വേണ്ടി ലോകമെങ്ങുമുയരുന്ന പ്രാര്‍ത്ഥനകള്‍ വിരല്‍ചൂണ്ടുന്നത് അതിലേക്കാണ്.
ജനുവരി 3, 2009, ശനി : ഞാന്‍ ഭയക്കുന്നു
ഞാന്‍ ഇന്നലെ ഒരു ദുസ്വപ്നം കണ്ടു. താലിബാന് തീവ്രവാദികളും പട്ടാളവിമാനങ്ങളും മാത്രമായിരുന്നൂ സ്വപ്നത്തില്‍ . സ്വാത്തില്‍ പട്ടാളനടപടികളാരംഭിച്ചത് മുതല്‍ സമാനമായ സ്വപ്നങ്ങള്‍ എന്റെയുറക്കത്തില്‍ പതിവാണ്.
അമ്മയുണ്ടാക്കിയ ആഹാരവും കഴിച്ച് ഞാന്‍ സ്കൂളിലെത്തി. സ്കൂളില്‍ പോകാന്‍ എനിക്ക് പേടിയുണ്ട്. പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകരുതെന്ന് താലിബാന് വിലക്കിയിട്ടുണ്ട്.
27 പേരില്‍ 11 കുട്ടികള്‍ മാത്രമേ സ്കൂളില്‍ എത്തിയിരുന്നുള്ളൂ. താലിബാന്‍ഭയം തന്നെ കാരണം. എന്റെ മൂന്ന് കൂട്ടുകാരികള്‍ പെഷവാറിലേക്കും ലാഹോറിലേക്കും റാവല്‍പിണ്ടിയിലേക്കും കുടുംബവുമൊത്ത് താമസം മാറിപ്പോയിരിക്കുന്നു.
സ്കൂളില്‍ നിന്ന് വരും വഴി ഒരു മനുഷ്യന് 'കൊല്ലും ഞാന്‍ നിന്നെ..' എന്ന് ഉച്ചത്തില്‍ ആക്രോശിക്കുന്നത് കേട്ട് ഞാന്‍ പേടിച്ചുപോയി. ഞാന്‍ നടത്തത്തിന് ധൃതി കൂട്ടി. കുറച്ചപ്പുറത്തെത്തി, പിന്തുടരുന്നുണ്ടോയെന്നറിയാന്‍ അയാള്‍ തിരഞ്ഞുനോക്കി. അയാള്‍ തന്റെ മൊബൈലില്‍ ആരെയോ ചീത്ത പറയുകയുയായരിന്നു!
ജനുവരി 4, ഞായര്‍ : എനിക്ക് സ്കൂളില്‍ പോകണം
ഇന്നവധിയാണ്. എഴുന്നേല്ക്കാന് പത്തുമണിയായി. മൂന്ന് മൃതശരീരങ്ങള്‍ ഗ്രീന്‍ചൗക്കില്‍ കിടക്കുന്നുണ്ടെന്ന് ഉപ്പ ആരോടോ പറയുന്നത് കേട്ടു. എനിക്ക് സങ്കടം വന്നു, അത് കേട്ടപ്പോള്‍ . പട്ടാളനടപടിയുണ്ടാവുന്നതിന് ഒന്നരവര്‍ഷം മുമ്പ് വരെ മര്‍ഗസാര്‍ , ഫിസ ഘട്ട്, കഞ്ചു എന്നിവിടങ്ങളിലൊക്കെ ഞായറാഴ്ചകളില്‍ ഞങ്ങള്‍ ഉല്ലാസയാത്രയ്ക്ക് പോകാറുണ്ടായിരുന്നു. ഇപ്പോള്‍ എങ്ങും പോകാറില്ല.
അത്താഴത്തിന് ശേഷം കുടുംബസമേതം ഞങ്ങള്‍ പുറത്തൊക്കെ നടക്കാന്‍പോകുമായിരുന്നു. അതും ഇല്ലാതായി.
വീട്ടിലെ ചില്ലറപ്പണികളും ഗൃഹപാഠവും ചെയ്ത് അനിയനൊപ്പം കുറച്ച് നേരം കളിച്ചു. പക്ഷേ എന്റെ ഹൃദയം ടക്ക് ടക്ക് മിടിക്കുന്നുണ്ടായിരുന്നു. എന്തിനെന്നറിയില്ലേ.. നാളെ എനിക്ക് സ്കൂളില്‍ പോകണം...
ജനുവരി 5, തിങ്കള്‍ , നിറമുള്ള ഉടുപ്പുകള്‍ ധരിക്കരുത്
യൂണിഫോമെടുത്തപ്പോഴാണ് യൂണിഫോം വേണ്ട, സാധാരണവസ്ത്രം ധരിച്ച് വന്നാല്‍ മതിയെന്ന് പ്രിന്സിപ്പാല് പറഞ്ഞതോര്‍മ്മ വന്നത്. എനിക്കിഷ്ടം പിങ്ക് ആണ്. പിങ്കുടുപ്പെടുത്തിട്ടു. സ്കൂളിലെ പെണ്‍കുട്ടികളെല്ലാം നിറമുള്ള ഉടുപ്പുകളാണിട്ട് വന്നത്. ഒരു വീട് പോലെ തോന്നിച്ചു എന്റെ സ്കൂള്‍ .
എന്റെ കൂട്ടുകാരി അരികില്‍ വന്ന് എന്നോട് ചോദിച്ചു : അള്ളാഹുവിനെയോര്‍ത്ത് സത്യം പറയണം. നമ്മുടെ സ്കൂള്‍ താലിബാന് ആക്രമിക്കാന്‍ പോകുകയാണോ.
മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്
15 Oct 2012
ചിലര്‍ ഇല്ലെന്നും. തലേന്ന് രാത്രിയില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം എഫ്എമ്മില്‍ ഉണ്ടായിരുന്നില്ലെന്നതാണ് അദ്ദേഹം മരിച്ചുവെന്ന് സംസാരമുയരാന്‍ ഇടയാക്കിയത്. ഒരു പെണ്‍കുട്ടി പറഞ്ഞു, അദ്ദേഹം അവധിയെടുത്ത് പോയതാണെന്ന്
ട്യൂഷനില്ലാത്തത് കൊണ്ട് ഉച്ചക്ക് ശേഷം കളിയേട് കളിയായിരുന്നു.
ടിവി ഓണ്‍ ചെയ്തപ്പോള്‍ ലാഹോറില്‍ നടന്ന ബോംബ് സ്ഫോടനത്തിന്റെ വാര്‍ത്ത കണ്ടു. ഞാന്‍ സ്വയം ചോദിച്ചു: എന്തുകൊണ്ട് ഇത്രമാത്രം സ്ഫോടനങ്ങള്‍ പാകിസ്താനില്‍ നടക്കുന്നു..?
ജനുവരി 14, ബുധന്‍ , ഞാനിനി സ്കൂളില്‍ പോയേക്കില്ല
അസ്വസ്ഥമായ മനസ്സോട് കൂടിയാണ് സ്കൂളില്‍ പോയത്. ശീതകാലഅവധി നാളെത്തൊട്ട് തുടങ്ങും.
പ്രിന്‍സിപ്പാള്‍ അവധിയാരംഭിക്കുന്ന ദിവസം പറഞ്ഞു. എന്നാല്‍ തുറക്കുന്ന ദിവസം അറിയിച്ചില്ല. ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
മുമ്പൊക്കെ അവധി കഴിഞ്ഞ് തുറക്കുന്ന ദിവസം മുന്‍കൂട്ടി അറിയിക്കുമായിരുന്നു. തുറക്കുന്ന ദിവസം പറയാത്തതിന് പ്രിന്‍സിപ്പല്‍ കാരണമൊന്നും അറിയിച്ചില്ല. പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതിന് ജനുവരി 15 തൊട്ട് വിലക്കിക്കൊണ്ടുള്ള താലിബാന്ശാസനം വന്നതാവാം അതിന് കാരണമെന്ന് എനിക്ക് തോന്നി.
സ്കൂളവധിയെത്തിയത് പെണ്‍കുട്ടികളില്‍ തീരെ ആവേശമുണര്‍ത്തിയില്ല. താലിബാന് അവരുടെ ശാസന നടപ്പില്‍ വരുത്താന്‍ തുടങ്ങിയാല്‍ തങ്ങള്‍ക്ക് സ്കൂളില്‍ വരാന്‍ കഴിയില്ലെന്ന് ഏവര്‍ക്കും അറിയാമായിരുന്നു.
സ്കൂള്‍ ഫെബ്രവരിയില്‍ തുറക്കുമെന്ന് ചില പെണ്‍കുട്ടികള്‍ ശുഭാപ്തിവിശ്വാസികളായി.
ചില പെണ്‍കുട്ടികളുടെ കുടുംബം സ്വാത്തില്‍ നിന്ന് മറ്റ് നഗരങ്ങളിലേക്ക് കുടിയേറാന്‍ തീരുമാനിച്ചിരുന്നു.
അവസാനദിവസമായത് കൊണ്ട് ഞങ്ങള്‍ ഏറെ നേരം മൈതാനത്ത് കളിച്ചു.
എന്നെങ്കിലുമൊരു ദിവസം സ്കൂള്‍ തുറക്കുമെന്ന് എനിക്ക് തോന്നിയെങ്കിലും മടങ്ങും നേരം സ്കൂളിലേക്ക് ഞാന്‍ ഒന്ന് തിരിഞ്ഞുനോക്കി, ഇനിയൊരിക്കലും എന്റെ സ്കൂളിലേക്ക് എനിക്ക് വരാന്‍ കഴിയില്ലെന്ന സങ്കടത്താല്‍ ..

Pakistantae ann frank....
ReplyDelete